Table of Contents
ഈ വിഷയത്തില്‍ കൂടുതല്‍ വിവരം വിക്കിയിലുണ്ടു്.
ഈ പതിപ്പു് ആം ഇഎബിഐ (armel) യ്ക്കുള്ള ഔദ്യോഗിക പിന്തുണ ചേര്‍ക്കുന്നു.
Debian GNU/Linux lenny ല്‍ ഔദ്യോഗിക പിന്തുണയുള്ള വാസ്തുവിദ്യകള്‍ താഴെ കൊടുത്തിരിയ്ക്കുന്നു:
ഇന്റല്‍ x86 ('i386')
ആല്‍ഫ ('alpha')
സ്പാര്ക് ('sparc')
പവര്‍പിസി ('powerpc')
ആം ('arm')
മിപ്സ് ('mips' (big-endian) ഉം 'mipsel' (little-endian))
ഇന്റല്‍ ഇറ്റാനിയം ('ia64')
എച്ച്പി പിഎ-റിസ്ക് ('hppa')
എസ്/390 ('s390')
എഎംഡി64 ('amd64')
ആം ഇഎബിഐ ('armel')
ഡെബിയന്‍ പോര്‍ട്ട് വെബ് താളുകളില്‍ ഒരു പ്രത്യേക പോര്‍ട്ടിനെക്കുറിച്ചുള്ള വിവരവും പോര്‍ട്ടിന്റെ സ്ഥിതിവിവരവും നിങ്ങള്‍ക്കു് വായിയ്ക്കാം.
ഡെബിയന്റെ ഈ പുതിയ പതിപ്പു് വീണ്ടും മുന്‍ഗാമിയായ etch ലുള്ളതിനേക്കാളും വളരെയധികം സോഫ്റ്റ്‌വെയറുമായാണു് വരുന്നതു്; വിതരണം 7700 ല്‍ അധികം പുതിയ പൊതികളുള്‍പ്പെടെ 23200 ല്‍ അധികം പൊതികള്‍ ഉള്‍ക്കൊള്ളുന്നു. വിതരണത്തിലെ കൂടുതല്‍ സോഫ്റ്റ്‌വെയറും പുതുക്കിയിട്ടുണ്ടു്: 13400 ല്‍ അധികം സോഫ്റ്റ്‌വെയര്‍ പൊതികള്‍ (ഇതു് etch ലെ എല്ലാ പൊതികളുടേയും 72% ആണു്). അതുപോലെ വളരെയധികം (3100, etch ലെ 17% പൊതികള്‍) പല കാരണങ്ങള്‍ കൊണ്ടു് വിതരണത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടു്. ഈ പൊതികള്‍ക്കു് നവീകരണങ്ങള്‍ ലഭ്യമാകുന്നതല്ല, അവ പൊതികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളില്‍ 'obsolete' (കാലാവധി തീര്‍ന്നതു്) എന്നു് അടയാളപ്പെടുത്തിയിരിയ്ക്കും.
ഈ പതിപ്പോടു് കൂടി Debian GNU/Linux X.Org 7.1 ല്‍ നിന്നും X.Org 7.3 ലേയ്ക്കു് കയറിയിരിയ്ക്കുന്നു.
Debian GNU/Linux വീണ്ടും പണിയിട പ്രയോഗങ്ങളും പരിസരങ്ങലുമായാണു് വീണ്ടും വരുന്നതു്. മറ്റുള്ളവയ്ക്കൊപ്പം ഇതിപ്പോള്‍ ഗ്നോം 2.22 ഉള്‍ക്കൊള്ളുന്നു. [1], കെഡിഇ 3.5.9/3.5.10, എക്സ്‌എഫ്‌സിഇ 4.4.2, എല്‍എക്സ്‌ഡിഇ 0.3.2.1+svn20080509. പ്രൊഡക്റ്റിവിറ്റി പ്രയോഗങ്ങളും നവീകരിച്ചിട്ടുണ്ടു്, ഓഫീസ് സ്വീറ്റുകളായ ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് 2.4.1, കെഓഫീസ് 1.6.3 അതു് പോലെ തന്നെ ഗ്നുകാഷ് 2.2.6, ഗ്നൂമറിക് 1.8.3, അബിവേര്‍ഡ് 2.6.4 എന്നിവയും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
Updates of other desktop applications include the upgrade to
Evolution 2.22.3 and
Pidgin 2.4.3 (formerly known
as Gaim). The
Mozilla suite has also been
updated: iceweasel
(version 3.0.6)
is the unbranded
Firefox
web browser and icedove
(version
2.0.0.19) is the unbranded
Thunderbird
mail client.
മറ്റു് പലതിനുമൊപ്പം ഈ പതിപ്പു് താഴെക്കൊടുത്തിരിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ നവീകരണങ്ങളും ഉള്‍ക്കൊള്ളുന്നു:
ഔദ്യോഗിക Debian GNU/Linux വിതരണം ഇപ്പോള്‍ നിങ്ങളുടെ വാസ്തുവിദ്യയ്ക്കനുസരിച്ചു് 4
മുതല്‍ 5 വരെ ബൈനറി ഡിവിഡികളിലും
അല്ലെങ്കില്‍ 28 മുതല്‍ 32
വരെ ബൈനറി സിഡികളിലും
4 ഉറവിട
ഡിവിഡികളിലും അല്ലെങ്കില്‍ 28 ഉറവിട
സിഡികളിലും ലഭ്യമാണു്. ഇതിനു് പുറമെ
amd64
, i386
എന്നിവയ്ക്കുള്ള
വിതരണത്തിന്റെ ചെറിയ ഭാഗവും ഉറവിടവുമുള്ള multi-arch
ഡിവിഡിയും ലഭ്യമാണു്. ആദ്യമായി, Debian GNU/Linux
amd64
, i386
എന്നീ
വാസ്തുവിദ്യയ്ക്കുള്ളതും ഉറവിടവും ബ്ലൂ-റേ
ഇമേജുകളായും
പുറത്തിറക്കുന്നു.
ഡെബിയന്‍ ഇപ്പോള്‍ ലിനക്സ് സ്റ്റാന്‍ഡേര്‍ഡ് ബേസ് (എല്‍എസ്ബി) 3.2 പതിപ്പിനെ പിന്തുണയ്ക്കുന്നു. ഡെബിയന്‍ 4.0 3.1 പതിപ്പിനെ പിന്തുണച്ചിരുന്നു.
aptitude ആണു് കണ്‍സോളില്‍ നിന്നും പൊതികള്‍ കൈകാര്യം
ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതു്. apt-get ന്റെ
കൂടുതല്‍ നടപടികളും aptitude ചെയ്യുന്നതിനു് പുറമേ
apt-get നെ അപേക്ഷിച്ചതു് ആശ്രയത്വങ്ങള്‍ കൈകാര്യം
ചെയ്യുന്നതില്‍ മിടുക്കുള്ളതുമാണു്. നിങ്ങളിപ്പോഴും dselect
ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍, പൊതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഔദ്യോഗിക
പ്രോഗ്രാമായ aptitude
ലേയ്ക്കു്
മാറണം.
lenny യില്‍ ആശ്രയത്വങ്ങളിലെ കൂട്ടിമുട്ടലുകള്‍ പരിഹരിയ്ക്കാനുള്ള സങ്കീര്‍ണ്ണമായ സംവിധാനം aptitude ഏര്‍പ്പെടുത്തിയിട്ടുണ്ടു്. അതു് പൊതികള്‍ തമ്മിലുള്ള പരസ്പരാശ്രയങ്ങള്‍ മാറുമ്പോള്‍ വരാവുന്ന കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ ഏറ്റവും അനുയോജ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിയ്ക്കും.
പുറത്തിറങ്ങിയ സ്റ്റേബിള്‍ വിതരണത്തിലെ (ഓള്‍ഡ്സ്റ്റേബിളിലേയും)
മാറ്റങ്ങളെല്ലാം തന്നെ വളരെ നീണ്ട പരീക്ഷണ സമയത്തിനു് ശേഷമാണു് ശേഖരത്തില്‍
ചേര്‍ക്കുന്നതു്. അങ്ങനെയുള്ള സ്റ്റേബിള്‍ (ഓള്‍ഡ്സ്റ്റേബിള്‍) വിതരണത്തിന്റെ
ഓരോ പതിപ്പും പോയിന്റ് റിലീസെന്നറിയപ്പെടുന്നു.
proposed-updates
എന്ന സംവിധാനത്തിലൂടെയാണു് പോയിന്റ്
പതിപ്പുകളുടെ തയ്യാറെടുപ്പു് നടക്കുന്നതു്.
പൊതികള്‍ക്കു് രണ്ടു് തരത്തിലാണു് proposed-updates
ല്‍
കയറാന്‍ പറ്റുന്നതു്. സുരക്ഷാ കാരണങ്ങളാല്‍ മാറ്റം വരുത്തി security.debian.org
ല്‍ ചേര്‍ക്കുന്ന പൊതികളെല്ലാം തന്നെ യാന്ത്രികമായ
proposed-updates
ലേയ്ക്കും ചേര്‍ക്കുന്നു. രണ്ടാമത്തെ
രീതിയില്‍ ഡെബിയന്‍ രചയിതാക്കള്‍ നേരിട്ടു്
proposed-updates
ല്‍ ചേര്‍ത്തേയ്ക്കാം. http://ftp-master.debian.org/proposed-updates.html
എന്ന കണ്ണിയില്‍ ഇപ്പോഴത്തെ പൊതികളുടെ പട്ടിക കാണാം.
പോയിന്റ് പതിപ്പിലേയ്ക്കു് ഔദ്യോഗികമായി ചേര്‍ക്കുന്നതിനു് മുമ്പു് തന്നെ
പാക്കേജുകളിലെ ഈ നവീകരണങ്ങള്‍ പരീക്ഷിയ്ക്കാന്‍ നിങ്ങള്‍ക്കു്
സഹായിയ്ക്കണെമെന്നുണ്ടെങ്കില്‍ നിങ്ങളുടെ sources.list
ല്‍ proposed-updates
എന്ന വിഭാഗം ചേര്‍ത്താല്‍ മതി.
deb http://mirrors.kernel.org/debian lenny-proposed-updates main contrib deb-src http://mirrors.kernel.org/debian lenny-proposed-updates main contrib
അടുത്ത തവണ നിങ്ങള്‍ aptitude update
പ്രവര്‍ത്തിയ്ക്കുമ്പോള്‍, സിസ്റ്റത്തിനു് proposed-updates
ലെ പൊതികളെക്കുറിച്ചു് വിവരം ലഭിയ്ക്കുകയും പൊതികള്‍ നവീകരിയ്ക്കാന്‍
നോക്കുമ്പോള്‍ അവ പരിഗണിയ്ക്കുകയും ചെയ്യും.
ഇതു് കൃത്യമായി പറഞ്ഞാല്‍ ഡെബിയന്റെ പുതിയ കഴിവൊന്നുമല്ലെങ്കിലും നേരത്തെ ഇതിനെപ്പറ്റി കൂടുതലായി പറയാത്തതു് കൊണ്ടു് സൂചിപ്പിയ്ക്കുന്നു.
lenny പുതിയ ഇന്‍സ്റ്റളേഷനുകള്‍ക്കു് ഗുണപ്രദമാണെങ്കിലും etch ല്‍ നിന്നും കയറുമ്പോള്‍ സ്വയം പ്രയോഗിയ്ക്കാത്ത എത്രയോ മാറ്റങ്ങള്‍ വിതരണത്തിലുണ്ടു്. ഈ വിഭാഗത്തിലാണു് അവയില്‍ ഏറ്റവും ഉപയോഗപ്രദമായ മാറ്റങ്ങളെക്കുറിച്ചൊരവലോകനം നല്‍കുന്നതു്.
എസ്ഇലിനക്സ് (സുരക്ഷ-മെച്ചപ്പെടുത്തിയ ലിനക്സ്) പിന്തുണയ്ക്കാവശ്യമായ പാക്കേജുകള്‍ക്കു് standard മുന്‍ഗണനയായികയറ്റം നല്‍കിയിരിയ്ക്കുന്നു. ഇതിനര്‍ത്ഥം അവ പുതിയ ഇന്‍സ്റ്റളേഷനുകളില്‍ സഹജമായി ഇന്‍സ്റ്റോള്‍ ചെയ്യുമെന്നാണു് നിലവിലുള്ള സിസ്റ്റങ്ങളില്‍ നിങ്ങള്‍ക്കു് എസ്ഇലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍:
# aptitude install selinux-basics
എസ്ഇലിനക്സ് പിന്തുണ സഹജമായി പ്രവര്‍ത്തനസജ്ജം അല്ല എന്നു് പ്രത്യേകം ഓര്‍ക്കുക. എസ്ഇലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യാനും പ്രവര്‍ത്തനസജ്ജമാക്കാനുമുള്ള വിവരങ്ങള്‍ Debian Wiki യില്‍ കാണാം.
syklogd
യ്ക്കും
klogd യ്ക്കും പകരമായി lenny യിലെ സഹജമായ സിസ്‌ലോഗ്
നിരന്തര പ്രവൃത്തി rsyslog
ആയിരിയ്ക്കും. സഹജമായ ലോഗിങ്ങ് നിയമങ്ങളെ ഉള്ളൂ എങ്കില്‍, പേടിയില്ലാതെ ഇതു്
കൊണ്ടു് മാറ്റിവയ്ക്കാം. നിങ്ങള്‍ക്കു് സ്വന്തമായ ലോഗിങ്ങ്
നിയമങ്ങളുണ്ടെങ്കില്‍ അവ /etc/rsyslog.conf
യിലേയ്ക്കു്
മാറ്റണം.
etch യില്‍ നിന്നും കയറുന്ന ഉപയോക്താക്കള്‍ തന്നത്താന്‍
rsyslog
ഇന്‍സ്റ്റോള്‍ ചെയ്യുകയും
sysklogd
നീക്കം ചെയ്യുകയും
വേണം. lenny യിലേയ്ക്കു് കയറുന്ന സമയത്തു് സഹജമായ സിസ്‌ലോഗ്
നിരന്തരപ്രവൃത്തി സ്വയം മാറ്റി വയ്ക്കുന്നതല്ല.
വളരെയധികം പ്രയോഗങ്ങള്‍ സഹജമായി യുട്ടിഎഫ്-8 ഉപയോഗിയ്ക്കാനോ നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട യുട്ടിഎഫ്-8 പിന്തുണയ്ക്കായോ സജ്ജീകരിയ്ക്കുന്നതാണു്. http://wiki.debian.org/UTF8BrokenApps എന്നയിടത്തു് യുട്ടിഎഫ്-8 കൈകാര്യം ചെയ്യാന്‍ ഇപ്പോളും പ്രയാസമുള്ള പ്രയോഗങ്ങളെക്കുറിച്ചു് കാണാം.
Starting from Lenny, /etc/debian_version
will indicate
the revision number of the debian release (5.0, then 5.0.1, etc.)
This also means that you should not expect this file to be constant throught the release lifetime.
etch മുതല്‍ lenny വരെയുള്ള മാറ്റങ്ങളെക്കുറിച്ചു് കൂടുതല്‍ വിവരം ഡെബിയന്‍ വിക്കിയില്‍ ഉണ്ടു്.
lenny യോടൊപ്പം ഡെബിയന്‍ ഔദ്യോഗികമായി i386, amd64 എന്നീ വാസ്തുവിദ്യകള്‍ക്കുള്ള ലൈവ് സിസ്റ്റങ്ങള്‍ അവതരിപ്പിയ്ക്കുന്നു.
നീക്കം ചെയ്യാവുന്ന മാധ്യമങ്ങള്‍ (സിഡി-റോമുകള്‍, ഡിവിഡികള്‍, യുഎസ്ബി കീകള്‍)
വഴി അല്ലെങ്കില്‍ ശൃഖല വഴി മറ്റൊരു കമ്പ്യൂട്ടറില്‍ നിന്നും നേരിട്ടു് ബൂട്ട്
ചെയ്യാവുന്നൊരു ഡെബിയന്‍ സിസ്റ്റമാണു് ഡെബിയന്‍ ലൈവ്
സിസ്റ്റം. നിങ്ങള്‍ക്കിഷ്ടമുള്ള ലൈവ് ഇമേജുകള്‍ സൃഷ്ടിയ്ക്കാവുന്ന live-helper
എന്നു് പേരായ ഒരു പണിയായുധം
ഉപയോഗിച്ചാണു് ഇതു് നിര്‍മ്മിയ്ക്കുന്നതു്. ഡെബിയന്‍ ലൈവ് സംരംഭത്തെക്കുറിച്ചു്
കൂടുതല്‍ വിവരം http://debian-live.alioth.debian.org/ ല്‍
കാണാവുന്നതാണു്.
Debian GNU/Linux 5.0 എല്ലാ വാസ്തുവിദ്യകള്‍ക്കും 2.6.26 പതിപ്പാണു് കൊടുക്കുന്നതു്.
കെര്‍ണലില്‍ തന്നെയും ഡെബിയനു് വേണ്ടി കെര്‍ണല്‍ പൊതിയുന്നതിലും വളരെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടു്. അവയില്‍ ചിലതു് കയറുന്ന പ്രക്രിയയെ സങ്കീര്‍ണ്ണമാക്കുകയും lenny യിലേയ്ക്കു് കയറിയതിനു് ശേഷം സിസ്റ്റം വീണ്ടു് ബൂട്ട് ചെയ്യുമ്പോള്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടു്. ഈ ഭാഗത്തു് ഏറ്റവും പ്രധാന മാറ്റത്തിന്റെ ഒരവലോകനം നല്‍കുന്നു; വരാവുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ ഒഴിവാക്കാനുള്ള സൂത്രങ്ങളെക്കുറിച്ചും വരുന്ന അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
Some drivers load binary firmware into the device they are supporting at run time. While this firmware was included in the stock kernel in previous releases, it has now be separately packaged in the non-free section. If you want to continue to use these devices after reboot, make sure the required firmware is present on the installed system. See section 6.4 of the Installation Manual for details.
etch പരിചയപ്പെടുത്തിയ ലിനക്സ്-വിസെര്‍വര്‍ വിര്‍ച്ച്വലൈസേഷന്‍ സൊല്യൂഷനോടൊപ്പം തന്നെ ഇപ്പോള്‍ നേരത്തെ തന്നെ നിര്‍മ്മിച്ച ഓപ്പണ്‍വിസി കെര്‍ണല്‍ ഇമേജുകളും Debian GNU/Linux 5.0 നല്‍കുന്നു. ലിനക്സ്-വിസെര്‍വറില്‍ ഓപ്പണ്‍വിസിയെക്കാളും ഇത്തിരി ഓവര്‍ഹെഡുണ്ടെങ്കിലും ലൈവ് മൈഗ്രേഷനുള്ള പിന്തുണയുണ്ടു്.
നേരത്തെയുള്ള പതിപ്പുകളില്‍ 32-ബിറ്റ് എഎംഡ് അത്ലോണ്‍/ഡ്യൂറോണ്‍/സെമ്പ്രോണ്‍
പ്രൊസസ്സറുകള്‍ക്കു് പ്രത്യേകമായി -k7
എന്നൊരു കെര്‍ണല്‍
ഫ്ലേവറുണ്ടായിരുന്നു. ഈ ഫ്ലേവര്‍ നിര്‍ത്തുകയും പകരം എല്ലാ എഎംഡി/ഇന്റല്‍/വയ
686 ക്ലാസ് പ്രൊസസ്സറുകള്‍ക്കായി -686
എല്ല ഒറ്റ വകഭേദം
നല്‍കിയിരിയ്ക്കുന്നു.
സാധ്യമായിടത്തൊക്കെ ഒഴിവാക്കിയവയ്ക്കു് പകരം പുതിയ പൊതികളെ ആശ്രയിയ്ക്കുന്ന ഡമ്മി പൊതികള്‍ ലഭ്യമാക്കിയിട്ടുണ്ടു്.
ഡെബിയന്‍ ഉറവിട പൊതികളെ എംബെഡഡ് ആം സിസ്റ്റങ്ങള്‍ക്കനുയോജ്യമായി ചുരുക്കിയതും ക്രോസ് ബില്‍ഡ് ചെയ്യാന്‍ അനുവദിയ്ക്കുന്ന എംഡെബിയന്‍ എന്ന ബില്‍ഡ് ഉപകരണങ്ങള്‍ ലെന്നിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
എംഡെബിയന്‍ 1.0 വിതരണം സ്വന്തമായി തന്നെ പ്രത്യേക മഷീനുകള്‍ക്കും മഷീനുകളുടെ വകഭേദങ്ങള്‍ക്കും വേണ്ടി മാറ്റിയെടുക്കാന്‍ സാധിയ്ക്കുന്ന റൂട്ട് ഫയല്‍ സിസ്റ്റങ്ങള്‍ സൃഷ്ടിയ്ക്കാനാവശ്യമായ, നിര്‍മ്മിച്ച അവസ്ഥയിലുള്ള ആം പൊതികള്‍ ഉള്‍ക്കൊള്ളുന്നു. കെര്‍ണലുകളും കെര്‍ണല്‍ ഭാഗങ്ങളും വെവ്വേറെ നല്‍കേണ്ടതുണ്ടു്. ആമെലിനും i386 നുമുള്ള പിന്തുണ വികസിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു് എംഡെബിയന്‍ വെബ് താള്‍ കാണുക.
അസൂസിന്റെ ഈ പിസി പോലെയുള്ള നെറ്റ്ബുക്കുകള്‍ക്കു് ഇപ്പോള്‍ ഡെബിയനില്‍
പിന്തുണയുണ്ടു്. ഈ പിസിയ്ക്കായി eeepc-acpi-scripts
നോക്കൂ. അതുപോലെത്തന്നെ,
ഡെബിയനില്‍ നെറ്റ്ബുക്കുകള്‍ക്കോ അല്ലെങ്കില്‍ താരതമ്യേന കുറഞ്ഞ ശേഷിയുള്ള
മറ്റു് കമ്പ്യൂട്ടറുകള്‍ക്കോ ഗുണകരമാകുന്ന ലൈറ്റ്‌വെയ്റ്റ് എക്സ്11
ഡെസ്ക്ടോപ്പ് എന്‍വയോണ്‍മെന്റ്, lxde
,
പുതുതായി അവതരിപ്പിയ്ക്കുന്നു.
ജാവ ഗുയിയും വെബ്സ്റ്റാര്‍ട്ട് പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിയ്ക്കാനോ അത്തരം
പ്രോഗ്രാമുകള്‍ നിര്‍മ്മിയ്ക്കാനോ ആവശ്യമായ ഓപ്പണ്‍ജെഡികെ ജാവ റണ്‍ടൈം
എന്‍വയോണ്‍മെന്റായ openjdk-6-jre
യും
ജാവ ഡെവലപ്പ്മെന്റ് കിറ്റായ openjdk-6-jdk
യും ഇപ്പോള്‍
ഡെബിയനിലുണ്ടു്. ഐസ്ഡ്ടീ സംരംഭത്തില്‍ നിന്നുള്ള പാച്ചുകളും ബില്‍ഡ്
സ്ക്രിപ്റ്റുകളും ഉപയോഗിച്ചാണു് ഈ പൊതികള്‍
നിര്‍മ്മിച്ചതു്.