Table of Contents
ഈ രചന Debian GNU/Linux വിതരണത്തിന്റെ ഉപയോക്താക്കളെ 5.0 ("lenny" എന്നു് രഹസ്യനാമം) പതിപ്പിലെ പ്രധാന മാറ്റങ്ങള്‍ അറിയിയ്ക്കുന്നു.
ഈ പ്രസാധനക്കുറിപ്പുകള്‍ ഇപ്പോളത്തെ 4.0 (etch എന്നു് രഹസ്യനാമം) പതിപ്പില്‍ നിന്നും പുതിയ പതിപ്പിലേയ്ക്കു് സുരക്ഷിതമായി കയറാനുള്ള വിവരങ്ങളും ഈ പ്രക്രിയയില്‍ അഭിമുഖീകരിയ്ക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും ഉപയോക്താക്കളെ അറിയിയ്ക്കും.
നിങ്ങള്‍ക്കു് ഈ രചനയുടെ ഏറ്റവും പുതിയ പതിപ്പു് http://www.debian.org/releases/lenny/releasenotes ല്‍ നിന്നും ലഭിയ്ക്കും. സംശയമാണെങ്കില്‍ രചനയിലെ ആദ്യത്തെ താളിലെ തിയ്യതി നോക്കി നിങ്ങള്‍ പുതുക്കിയ പതിപ്പാണു് വായിയ്ക്കുന്നതെന്നുറപ്പാക്കുക.
| ![[Caution]](images/caution.png) | Caution | 
|---|---|
| അറിയാവുന്ന എല്ലാ പ്രശ്നങ്ങളേയും ഇവിടെ രേഖപ്പെടുത്തുവാന്‍ സാധ്യമല്ല എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക അതുകൊണ്ടു് തന്ന കൂടുതലായി വരാനുള്ള സാധ്യതയും പ്രശ്നത്തിന്റെ പ്രാധാന്യവും അടിസ്ഥാനമാക്കിയാണു് തെരഞ്ഞെടുപ്പു് നടത്തിയതു്. | 
ഡെബിയന്റെ മുമ്പത്തെ പതിപ്പില്‍ നിന്നും (ഇവിടെ, 4.0 ല്‍ നിന്നുമുള്ള കയറ്റം) കയറാന്‍ മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കുകയോ കുറിപ്പുകള്‍ തയ്യാറാക്കുകയോ ചെയ്യൂ എന്നു് ദയവായി ഓര്‍ക്കുക. നിങ്ങള്‍ക്കു് അതിലും പഴയ പതിപ്പില്‍ നിന്നാണു് കയറുന്നതെങ്കില്‍ മുമ്പത്തെ പതിപ്പിന്റെ പ്രസാധനക്കുറിപ്പുകള്‍ നോക്കി ആദ്യം 4.0 ല്‍ കയറാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നു.
ഈ രചനയില്‍ വിവരിച്ച പുതുക്കുവാനുള്ള വിവിധ നടപടിക്രമങ്ങളെല്ലാം പരീക്ഷിയ്ക്കാനും ഞങ്ങളുടെ ഉപയോക്താക്കള്‍ അഭിമുഖീകരിച്ചേയ്ക്കാവുന്ന പ്രശ്നങ്ങളെല്ലാം മുമ്പേതന്നെ അറിയിയ്ക്കാനും ശ്രമിച്ചിട്ടുണ്ടു്.
എന്നിരുന്നാലും നിങ്ങള്‍ ഈ സഹായക്കുറിപ്പില്‍ ഒരു പിഴവു് കാണുകയാണെങ്കില്‍ 
(തെറ്റായ വിവരമോ കാണാത്ത വിവരമോ) പിഴവുകള്‍ 
നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍ release-notes എന്ന പൊതിയിലെ ഒരു പിഴവാണെന്നു് 
അറിയിയ്ക്കുക.
etch ല്‍ നിന്നും lenny യിലേയ്ക്കുള്ള കയറ്റവുമായി 
ബന്ധപ്പെട്ട എന്തു് വിവരവും ഞങ്ങളുടെ ഉപയോക്താക്കളില്‍ നിന്നും സ്വാഗതം 
ചെയ്യുന്നു. നിങ്ങള്‍ വിവരം പങ്കുവെയ്ക്കാന്‍ തയ്യാറാണെങ്കില്‍ പിഴവുകള്‍ നിരീക്ഷിയ്ക്കുന്ന സംവിധാനത്തില്‍ 
upgrade-reports എന്ന പൊതിയിലെ ഒരു 
പിഴവാണെന്നു് അറിയിയ്ക്കുക. ഉള്‍പ്പെടുത്തുന്ന അനുബന്ധങ്ങള്‍ 
(gzip ഉപയോഗിച്ചു്) ചുരുക്കാന്‍ ഞങ്ങള്‍ 
അഭ്യാര്‍ത്ഥിയ്ക്കുന്നു.
പുതുക്കലിന്റെ അറിയിപ്പു് സമര്‍പ്പിയ്ക്കുമ്പോള്‍ ദയവായി താഴെ പറയുന്ന വിവരം കൂടി ഉള്‍പ്പെടുത്തുക:
നിങ്ങളുടെ പൊതികളുടെ ഡാറ്റാബേസിന്റെ പുതുക്കലിന്റെ മുമ്പും ശേഷവുമുള്ള സ്ഥിതി: 
dpkg യുടെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് 
/var/lib/dpkg/status ലും aptitude 
ന്റെ സ്ഥിതി കാണിയ്ക്കുന്ന ഡാറ്റാബേസ് 
/var/lib/aptitude/pkgstates ലഭ്യമാണു്. Section 4.1.1, “ഏതു് ഡാറ്റയുടേയും ക്രമീകരണ വിവരത്തിന്റേയും കരുതല്‍ പകര്‍പ്പെടുക്കുക” ല്‍ പുതുക്കലിന്റെ മുമ്പേ കരുതല്‍ പകര്‍പ്പെടുക്കാന്‍ 
നിങ്ങള്‍ ശ്രദ്ധിയ്ക്കണം, പക്ഷേ ഈ വിവരത്തിന്റെ കരുതല്‍ പകര്‍പ്പുകള്‍ 
/var/backups ലും കാണാവുന്നതാണു്.
Section 4.5.1, “പ്രവര്‍ത്തനവേള പിടിച്ചുവയ്ക്കുന്നതു്” എന്നിടത്തു് വിശദീകരിച്ചതു് പോലെ script ഉപയോഗിച്ചു് സൃഷ്ടിച്ച പ്രവര്‍ത്തനവേളയുടെ ലോഗുകള്‍ സൂക്ഷിയ്ക്കും.
നിങ്ങളുടെ apt ലോഗുകള്‍ 
/var/log/apt/term.log ലും അല്ലെങ്കില്‍ 
aptitude ലോഗുകള്‍ /var/log/aptitude 
ലും ലഭ്യമാണു്.
| ![[Note]](images/note.png) | Note | 
|---|---|
| നിങ്ങളുടെ ലോഗുകള്‍ എല്ലാവര്‍ക്കും കാണാവുന്ന ഡാറ്റാബേസിലാണു് സൂക്ഷിയ്ക്കുന്നതെന്നതിനാല്‍ അയയ്ക്കുന്നതിനു് മുമ്പു് ഒന്നു് കൂടി വിലയിരുത്തി രഹസ്യമായ വിവരങ്ങളെന്തെങ്കിലും പിഴവറിയ്ക്കുന്ന അറിയിപ്പില്‍ നിന്നും നീക്കം ചെയ്തുവെന്നു് ഉറപ്പുവരുത്തുക. | 
    ഈ രചനയുടെ ഉറവിടം ഡോക്ബുക്ക് എക്സ്എംഎല്‍  ഫോര്‍മാറ്റിലാണു്. എച്ച്ടിഎംഎല്‍ പതിപ്പു് 
docbook-xsl  ഉപയോഗിച്ചാണു് 
സൃഷ്ടിച്ചിരിയ്ക്കുന്നതു്. പിഡിഎഫ് dblatex അല്ലെങ്കില്‍ xmlroff ഉപയോഗിച്ചാണു് 
സൃഷ്ടിച്ചിരിയ്ക്കുന്നതു്. പ്രസാധനക്കുറിപ്പുകളുടെ ഉറവിടം ഡെബിയന്റെ 
സഹായക്കുറിപ്പുകളുടെ സംരംഭത്തിന്റെ എസ്‌വിഎന്‍ ശേഖരത്തില്‍ 
ലഭ്യമാണു്. നിങ്ങള്‍ക്കും വെബ് 
വിനിമയതലം ഉപയോഗിച്ചു് വെബ്ബിലൂടെ ഓരോ ഫയലായി 
എടുക്കാവുന്നതാണു്. എസ്‌വിഎന്‍ ലഭ്യമാക്കാനുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു് 
ഡെബിയന്റെ സഹായക്കുറിപ്പുകളുടെ സംരംഭത്തിന്റെ 
എസ്‌വിഎന്‍ വിവര താളുകള്‍ നോക്കുക.