Table of Contents
Debian GNU/Linux വിതരണത്തിനെക്കുറിച്ചുള്ള ഇനിയും കൂടുതല്‍ വിവരങ്ങള്‍ ഡെബിയന്റെ സഹായക്കുറിപ്പിനുള്ള സംരംഭത്തില്‍ (DDP) നിന്ന് ലഭ്യമാണ്. ഡെബിയന്‍ ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും വേണ്ടി നല്ല നിലവാരം പുലര്‍ത്തുന്ന സഹായക്കുറിപ്പുകള്‍ തയ്യാറാക്കുന്ന ഈ സംരംഭത്തില്‍ നിന്ന് ഡെബിയന്‍ റഫറന്‍സ്, ഡെബിയന്‍ പുതിയ പരിപാലകര്ക്കായുള്ള വഴികാട്ടി, ഡെബിയന്‍ FAQ മുതലായ കുറിപ്പുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി DDP വെബ്സൈറ്റ് കാണുക.
ഓരോ പാക്കേജിനുമുള്ള സഹായക്കുറിപ്പുകള്‍
/usr/share/doc/
എന്നയിടത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. പകര്‍പ്പവകാശം, ഡെബിയനുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍, ഉറവയില്‍ നിന്നുള്ള സഹായകുറിപ്പുകള് മുതലായവ
അവിടെയുണ്ടാകാം.
package
ഡെബിയന്‍ ഉപയോക്താക്കള്‍ക്കു സഹായത്തിനും ഉപദേശത്തിനും പിന്തുണയ്ക്കും പല ഉറവിടങ്ങളുമുണ്ടു്, പക്ഷേ അവ എല്ലാ ഉറവിടവുമുപയോഗിച്ചു് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും രേഖപ്പെടുത്താനുള്ള ഗവേഷണം നടത്തിയതിനു് ശേഷമായിരിയ്ക്കണം. പുതിയ ഡെബിയന്‍ ഉപയോക്താക്കള്‍ക്കും സഹായകരമാകുന്ന ഇവയ്ക്കൊരു ആമുഖം നല്കുകയാണു് ഈ ഭാഗത്തു്.
debian-user-list (ആംഗലേയം), debian-user-ഭാഷ
ലിസ്റ്റുകള്‍ (മറ്റു ഭാഷകള്‍) എന്നീ ഈമെയില്‍-കൂട്ടങ്ങള്‍ ഡെബിയന്‍
ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാണ്. ഇവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും,
വരിക്കാരാകാനും http://lists.debian.org/
കാണുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പു് ഈമെയില്‍ കൂട്ടത്തിന്റെ
ശേഖരങ്ങളില്‍ തെരയുക, കൂടാതെ ഈമെയില്‍-കൂട്ടങ്ങളില്‍ സാമാന്യ മര്യാദകള്‍
പാലിക്കുക.
ഡെബിയന്‍ ഉപയോക്താക്കള്‍ക്ക് സഹായത്തിനായി OFTC IRC ശൃംഖലയില്‍ ഒരു പ്രത്യേകം ചാനല്‍ തന്നെയുണ്ട്. നിങ്ങളുടെ IRC പ്രയോഗം ഉപയോഗിച്ച് irc.debian.org-ലെ #debian ചാനലില്‍ ചേരുക.
ചാനലിലെ നിയമങ്ങളും മര്യാദകളും പാലിക്കുക. മറ്റുപയോക്താക്കളെ ബഹുമാനിക്കുക. നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്: Debian Wiki.
OFTC-യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Debian GNU/Linux ഒരു ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പ്രവര്ത്തകസംവിധാനമാക്കാന് ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ വിതരണം ചെയ്യുന്ന പാക്കേജുകളില്‍ പിശകുകളൊട്ടുമില്ല എന്നവകാശപ്പെടാനാവില്ല. ഡെബിയന്റെ സുതാര്യമായ സംവിധാനം പ്രകാരം, ഞങ്ങളുടെ പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള സംവിധാനത്തിലൂടെ (BTS) ചൂണ്ടിക്കാണിക്കപ്പെട്ട പിശകുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. BTS ഇവിടെ ലഭ്യമാണ്: bugs.debian.org.
ഈ വിതരണത്തിലോ, അതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും പാക്കേജിലോ എന്തെങ്കിലും പിശകുകള്‍ കണ്ടെത്തിയാല്‍ അവ ശരിയാക്കുന്നതിലേക്കായി ഞങ്ങളെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു. ഇതിന് നിങ്ങള്‍ക്ക് ഒരു ഈമെയില്‍ വിലാസം ആവശ്യമാണ്. ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്ന പിശകുകള്‍ നിരീക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ ആരായാനുമാണ് നിങ്ങളുടെ വിലാസം വേണ്ടിവരുന്നത്.
reportbug എന്ന പ്രോഗ്രാം ഉപയോഗിച്ചോ, ഈമെയില്‍ മുഖേനെയോ
നിങ്ങള്‍ക്ക് പിശകുകള്‍ ചൂണ്ടിക്കാണിക്കാം. പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള
സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായക്കുറിപ്പുകള്‍ (doc-debian
ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍
ഇവിടെ: /usr/share/doc/debian
) വായിക്കുകയോ ഓണ്‍ലൈനായി
പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള
സംവിധാനം കാണുകയോ ചെയ്യുക.
ഡെബിയനില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകണമെന്നൊന്നുമില്ല. മറ്റുപയോക്താക്കളെ സഹായിക്കുവാനുള്ള ലിസ്റ്റുകള്‍ വഴി നിങ്ങള്‍ക്ക് ഡെബിയന്‍ സമൂഹത്തിന് നല്ല സംഭാവന നല്കാന് സാധിക്കും. ഈ വിതരണം തയാറാക്കുന്നതിനിടയില്‍ വരുന്ന പ്രശ്നങ്ങള്‍ കണ്ടുപിടിക്കുന്നതും ശരിയാക്കുന്നതിനും വികസന ലിസ്റ്റുകളില്‍ പങ്കെടുക്കുന്നതും. വളരെയേറെ സഹായകരമാണ്. ഡെബിയന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിന് വേണ്ടി പിശകുകള്‍ ചൂണ്ടിക്കാണിക്കുകയും അവ ശരിയാക്കാന്‍ സഹായിക്കുകയും ചെയ്യുക. താങ്കള്‍ക്ക് രചനാപാടവം ഉണ്ടെങ്കില്‍ പുതിയ സഹായക്കുറിപ്പുകള്‍ എഴുതുവാനും ഉള്ളവ താങ്കളുടെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുവാനും സഹായിക്കുക.
നിങ്ങള്‍ക്ക് അല്പം കൂടി സമയം ചെലവഴിക്കാമെങ്കില്‍ ഡെബിയന്റെ ഏതെങ്കിലും സ്വതന്ത്രസോഫ്റ്റ്വെയര് ഭാഗം പരിപാലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഡെബിയനില്‍ ഉള്‍പ്പെടുത്തിക്കാണാന്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഭാഗം ഏറ്റെടുക്കുന്നത് വളരെയേറെ സഹായകരമായിരിക്കും. ഈ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: ശ്രമം ആവശ്യമുള്ളതും വരാന്‍ പോകുന്നതുമായവ. പ്രത്യേക കൂട്ടങ്ങളില്‍ നിങ്ങള്‍ക്കു് താത്പര്യമുണ്ടെങ്കില്‍ ഡെബിയന്‍ ജൂനിയര്‍, ഡെബിയന്‍ വൈദ്യം തുടങ്ങി പ്രത്യേക വാസ്തുവിദ്യയിലേയ്ക്കുള്ള മാറ്റം വരെയുള്ള ഡെബിയന്റെ ഉപസംരംഭങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിങ്ങള്‍ക്കു് സന്തോഷം കണ്ടെത്താം.
നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ സ്വതന്ത്രസോഫ്റ്റ്വെയര് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍, ഉപയോക്താവ്, പ്രോഗ്രാമര്‍, എഴുത്ത്, തര്‍ജ്ജമ, എങ്ങിനെയോ ആകട്ടെ, നിങ്ങള്‍ ഇപ്പോള്‍തന്നെ ഈ പ്രസ്ഥാനത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പങ്കാളിത്തം മനസ്സിന് സന്തോഷമേകുമെന്നു മാത്രമല്ല പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും വഴിയൊരുക്കും.