Table of Contents
lenny യിലേയ്ക്കു് കയറുന്നതിന് മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്യുവാനോ, etch യിലേയ്ക്കു് കയറുവാനോ നിങ്ങള്‍ക്ക് സാധിയ്ക്കും എന്നുറപ്പു വരുത്തുവാനുള്ള വിവരങ്ങള്‍ ഈ അനുബന്ധത്തില്‍ ലഭ്യമാണ്. ഇത് ചില പ്രത്യേക സന്ദര്‍ഭങ്ങളിലേ ആവശ്യം വരികയുള്ളൂ.
അടിസ്ഥാനപരമായി നിങ്ങള്‍ etch ല്‍ ചെയ്തുകൊണ്ടിരുന്ന മറ്റെല്ലാ നവീകരണങ്ങള്‍ പോലെ തന്നെയേ ഉള്ളൂ ഇതും. നിങ്ങളുടെ പായ്ക്കേജ് പട്ടികയ്ക്ക് Section A.2, “നിങ്ങളുടെ സോഴ്സ് പട്ടിക പരിശോധിയ്ക്കുന്നതു്” ല്‍ വിശദീകരിച്ചിരിയ്ക്കുന്നത് പൊലെ etch ലേയ്ക്ക് പ്രതിപാധ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം എന്ന് മാത്രം.
ഒരു ഡെബിയന്‍ മിറര്‍ ഉപയോഗിച്ച് നിങ്ങള്‍ കയറുകയാണെങ്കില്‍, അതു് താനേ ഏറ്റവും പുതിയ etch പോയിന്റ് പതിപ്പിലേക്ക് പുതുക്കി കൊള്ളും.
/etc/apt/sources.list എന്ന ഫയലിലെ ഏതെങ്കിലും വരി, 
'stable' എന്നാണെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ തന്നെ lenny ആണ് 
“ഉപയോഗിയ്ക്കുന്നത്” . നിങ്ങള്‍ apt-get 
update കൊടുത്തുപോയെങ്കില്‍ താഴെപ്പറയുന്നതുപോലെ ചെയ്താല്‍ 
സുരക്ഷിതമായി പൂര്‍വ്വസ്ഥിതിയിലെത്താം.
നിങ്ങള്‍ lenny യുടെ പൊതികള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഇനിയും etch ന്റെ പൊതികള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ആവശ്യം വരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ തുടരണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിയ്ക്കെണ്ടതാണ്. പൊതികളെ തരംതാഴ്ത്താവുന്നതാണ്, എന്നാല്‍ അതെപ്പറ്റി ഇവിടെ പരാമര്‍ശിയ്ക്കുന്നില്ല.
(root) അധികാരത്തോടെ നങ്ങള്‍ക്കിഷ്ടമുള്ള എഡിറ്റര്‍ 
ഉപയോഗിച്ച് /etc/apt/sources.list എന്ന ഫയല്‍ തുറന്ന് 
deb http: or deb ftp: എന്ന് തുടങ്ങുന്ന 
“stable” എന്ന വാക്കുള്ള  ഏതെങ്കിലും 
വരികളുണ്ടോ എന്ന് നോക്കുക. കണ്ടെത്തുകയാണെങ്കില്‍ stable 
എന്നത് etch എന്നാക്കുക.
deb file: എന്നു് തുടങ്ങുന്ന ഏതെങ്കിലും വരിയുണ്ടെങ്കില്‍, 
പറഞ്ഞിരിയ്ക്കുന്ന ഇടത്തെത്തി അവിടെ ഒരു etch അല്ലെങ്കില്‍ ഒരു 
lenny ശേഖരം ഉണ്ടോ എന്ന് നോക്കുക.
| ![[Important]](images/important.png) | Important | 
|---|---|
| 
     | 
നിങ്ങള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍, അവ സംരക്ഷിച്ചതിനു ശേഷം
# apt-get update
നടപ്പിലാക്കി പൊതികളുടെ പട്ടിക പുതുക്കുക.