Chapter 6. Debian GNU/Linux - കൂടുതല്‍ വിവരങ്ങള്‍

Table of Contents

6.1. ഇനിയും വിവരങ്ങള്‍ക്ക് വായിക്കുക
6.2. സഹായം ലഭിക്കാന്‍
6.2.1. മെയിലിങ്ങ് ലിസ്റ്റുകള്‍
6.2.2. ഇന്റര്‍നെറ്റ് റിലേ ചാറ്റ്
6.3. പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍
6.4. ഡെബിയന്‍ സംരംഭത്തിലേക്ക് നിങ്ങളുടെ സംഭാവന

6.1. ഇനിയും വിവരങ്ങള്‍ക്ക് വായിക്കുക

Beyond these release notes and the installation guide, further documentation on Debian GNU/Linux is available from the Debian Documentation Project (DDP), whose goal is to create high-quality documentation for Debian users and developers. Documentation, including the Debian Reference, Debian New Maintainers Guide, and Debian FAQ are available, and many more. For full details of the existing resources see the Debian Documentation website and the Debian Wiki website

ഓരോ പാക്കേജിനുമുള്ള സഹായക്കുറിപ്പുകള്‍ /usr/share/doc/package എന്നയിടത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. പകര്‍പ്പവകാശം, ഡെബിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഉറവയില്‍ നിന്നുള്ള സഹായകുറിപ്പുകള്‍ മുതലായവ അവിടെയുണ്ടാകാം.

6.2. സഹായം ലഭിക്കാന്‍

ഡെബിയന്‍ ഉപയോക്താക്കള്‍ക്കു സഹായത്തിനും ഉപദേശത്തിനും പിന്തുണയ്ക്കും പല ഉറവിടങ്ങളുമുണ്ടു്, പക്ഷേ അവ എല്ലാ ഉറവിടവുമുപയോഗിച്ചു് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും രേഖപ്പെടുത്താനുള്ള ഗവേഷണം നടത്തിയതിനു് ശേഷമായിരിയ്ക്കണം. പുതിയ ഡെബിയന്‍ ഉപയോക്താക്കള്‍ക്കും സഹായകരമാകുന്ന ഇവയ്ക്കൊരു ആമുഖം നല്‍കുകയാണു് ഈ ഭാഗത്തു്.

6.2.1. മെയിലിങ്ങ് ലിസ്റ്റുകള്‍

debian-user-list (ആംഗലേയം), debian-user-ഭാഷ ലിസ്റ്റുകള്‍ (മറ്റു ഭാഷകള്‍) എന്നീ ഈമെയില്‍-കൂട്ടങ്ങള്‍ ഡെബിയന്‍ ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാണ്. ഇവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, വരിക്കാരാകാനും http://lists.debian.org/ കാണുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പു് ഈമെയില്‍ കൂട്ടത്തിന്റെ ശേഖരങ്ങളില്‍ തെരയുക, കൂടാതെ ഈമെയില്‍-കൂട്ടങ്ങളില്‍ സാമാന്യ മര്യാദകള്‍ പാലിക്കുക.

6.2.2. ഇന്റര്‍നെറ്റ് റിലേ ചാറ്റ്

ഡെബിയന്‍ ഉപയോക്താക്കള്‍ക്ക് സഹായത്തിനായി OFTC IRC ശൃംഖലയില്‍ ഒരു പ്രത്യേകം ചാനല്‍ തന്നെയുണ്ട്. നിങ്ങളുടെ IRC പ്രയോഗം ഉപയോഗിച്ച് irc.debian.org-ലെ #debian ചാനലില്‍ ചേരുക.

Please follow the channel guidelines, respecting other users fully. The guidelines are available at the Debian Wiki.

OFTC-യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

6.3. പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍

Debian GNU/Linux ഒരു ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പ്രവര്‍ത്തകസംവിധാനമാക്കാന്‍ ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ വിതരണം ചെയ്യുന്ന പാക്കേജുകളില്‍ പിശകുകളൊട്ടുമില്ല എന്നവകാശപ്പെടാനാവില്ല. ഡെബിയന്റെ സുതാര്യമായ സംവിധാനം പ്രകാരം, ഞങ്ങളുടെ പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള സംവിധാനത്തിലൂടെ (BTS) ചൂണ്ടിക്കാണിക്കപ്പെട്ട പിശകുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. BTS ഇവിടെ ലഭ്യമാണ്: bugs.debian.org.

ഈ വിതരണത്തിലോ, അതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും പാക്കേജിലോ എന്തെങ്കിലും പിശകുകള്‍ കണ്ടെത്തിയാല്‍ അവ ശരിയാക്കുന്നതിലേക്കായി ഞങ്ങളെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു. ഇതിന് നിങ്ങള്‍ക്ക് ഒരു ഈമെയില്‍ വിലാസം ആവശ്യമാണ്. ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്ന പിശകുകള്‍ നിരീക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ ആരായാനുമാണ് നിങ്ങളുടെ വിലാസം വേണ്ടിവരുന്നത്.

reportbug എന്ന പ്രോഗ്രാം ഉപയോഗിച്ചോ, ഈമെയില്‍ മുഖേനെയോ നിങ്ങള്‍ക്ക് പിശകുകള്‍ ചൂണ്ടിക്കാണിക്കാം. പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായക്കുറിപ്പുകള്‍ (doc-debian ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെ: /usr/share/doc/debian) വായിക്കുകയോ ഓണ്‍ലൈനായി പിഴവുകള്‍ നിരീക്ഷിയ്ക്കാനുള്ള സംവിധാനം കാണുകയോ ചെയ്യുക.

6.4. ഡെബിയന്‍ സംരംഭത്തിലേക്ക് നിങ്ങളുടെ സംഭാവന

You do not need to be an expert to contribute to Debian. By assisting users with problems on the various user support lists you are contributing to the community. Identifying (and also solving) problems related to the development of the distribution by participating on the development lists is also extremely helpful. To maintain Debian's high quality distribution, submit bugs and help developers track them down and fix them. If you have a way with words then you may want to contribute more actively by helping to write documentation or translate existing documentation into your own language.

നിങ്ങള്‍ക്ക് അല്‍പം കൂടി സമയം ചെലവഴിക്കാമെങ്കില്‍ ഡെബിയന്റെ ഏതെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഭാഗം പരിപാലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഡെബിയനില്‍ ഉള്‍പ്പെടുത്തിക്കാണാന്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഭാഗം ഏറ്റെടുക്കുന്നത് വളരെയേറെ സഹായകരമായിരിക്കും. ഈ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: ശ്രമം ആവശ്യമുള്ളതും വരാന്‍ പോകുന്നതുമായവ. പ്രത്യേക കൂട്ടങ്ങളില്‍ നിങ്ങള്‍ക്കു് താത്പര്യമുണ്ടെങ്കില്‍ ഡെബിയന്‍ ജൂനിയര്‍, ഡെബിയന്‍ വൈദ്യം തുടങ്ങി പ്രത്യേക വാസ്തുവിദ്യയിലേയ്ക്കുള്ള മാറ്റം വരെയുള്ള ഡെബിയന്റെ ഉപസംരംഭങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിങ്ങള്‍ക്കു് സന്തോഷം കണ്ടെത്താം.

നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍, ഉപയോക്താവ്, പ്രോഗ്രാമര്‍, എഴുത്ത്, തര്‍ജ്ജമ, എങ്ങിനെയോ ആകട്ടെ, നിങ്ങള്‍ ഇപ്പോള്‍തന്നെ ഈ പ്രസ്ഥാനത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പങ്കാളിത്തം മനസ്സിന് സന്തോഷമേകുമെന്നു മാത്രമല്ല പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും വഴിയൊരുക്കും.